സി.പി.എം സമ്മേളനത്തിന് എ.കെ.ജി പ്രതിമ കുഞ്ഞിമംഗലത്ത് ഒരുങ്ങി

പയ്യന്നൂര്‍ - എറണാകുളത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രദര്‍ശന നഗരിയിലേക്ക്  എ.കെ.ജി ശില്‍പ്പം
കുഞ്ഞിമംഗലത്ത് ഒരുങ്ങി.
പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ പ്രേം.പി.ലക്ഷ്മണനാണ് പത്തടി വലുപ്പത്തില്‍ എ.കെ.ജി യുടെ പൂര്‍ണകായ പ്രതിമ ഒരുക്കിയത്. ശില്‍പ്പം ആദ്യം മെഴുകില്‍ രുപപ്പെടുത്തുകയും പിന്നീടത് ഫൈബര്‍ ഗ്‌ളാസില്‍ കാസ്റ്റ്  മാറ്റുകയുമാണ് ചെയ്തത്. ശില്‍പ്പികളായ സന്തോഷ് മാനസം, പ്രണവ് കുന്നരു, ഷിനു പാടിച്ചാല്‍, കലേഷ് കവ്വായി, നവീന്‍ കാരാട്ട് തുടങ്ങിയവരും പ്രേം. പി.ലക്ഷ്മണനൊപ്പം ശില്‍പ്പമൊരുക്കാന്‍ കൂട്ടിനുണ്ട്.
എ.കെ.ജിയുടെ മകള്‍ ലൈലയും, മരുമകനും മുന്‍ എം.പിയുമായ പി.കരുണാകരനും, കുഞ്ഞിമംഗലം മല്ലിയോട്ടുള്ള പണിപ്പുരയില്‍ എ.കെ.ജിയുടെ പ്രതിമ കാണാനെത്തി. എ.കെ.ജി ശില്‍പ്പം അടുത്ത ദിവസം സമ്മേളന നഗരിയിലേക്ക് കൊണ്ടു പോകും.

 

 

Latest News