ഉക്രെയ്‌നില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നടപടികളായി, ചെലവ് സര്‍ക്കാര്‍ വഹിക്കും

ന്യൂദല്‍ഹി- ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രാഥമിക ഘട്ടത്തില്‍ ഹംഗറി, സ്ലോവാക്യ, റുമാനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

ഈ നാല് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സംസാരിച്ചിരുന്നു. എല്ലാവരും സഹായിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍നിന്ന് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദ്യാര്‍ഥികളെ എത്തിക്കാനാണ് പദ്ധതി. അവിടെ നിന്ന് ദല്‍ഹിയിലേക്കും മുംബൈയിലേക്കും വിദ്യാര്‍ഥികളെ എത്തിക്കും. ഇതിന്റെ ചിലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News