VIDEO: ആഴം കുറഞ്ഞ സ്ഥലത്ത് കുടുങ്ങിയ ഡോള്‍ഫിനെ രക്ഷിച്ചു

മദീന - മദീന പ്രവിശ്യയില്‍ പെട്ട ബദ്‌റിലെ അല്‍റായിസ് ബീച്ചില്‍ ആഴം കുറഞ്ഞ സ്ഥലത്ത് കുടുങ്ങിയ ഡോള്‍ഫിനെ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫില്‍ നിന്നുള്ള സംഘം രക്ഷിച്ചു. അല്‍റായിസ് ബീച്ചില്‍ ആഴം കുറഞ്ഞ സ്ഥലത്ത് ഡോള്‍ഫിന്‍ കുടുങ്ങിയതായും സ്വാഭാവിക രീതിയില്‍ ഇതിന് ചലിക്കാന്‍ സാധിക്കുന്നില്ലെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫില്‍ വിവരം ലഭിക്കുകയായിരുന്നു.
ഉടന്‍ തന്നെ സെന്ററില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി ഡോള്‍ഫിനെ ചികിത്സിക്കുകയും ഗ്ലൂക്കോസ് നല്‍കുകയും ചെയ്ത ശേഷം ചലിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തി ബോട്ടില്‍ കയറ്റി അനുയോജ്യമായ സ്ഥലത്ത് വിടുകയായിരുന്നു. ഡോള്‍ഫിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് പുറത്തുവിട്ടു.

 

 

Latest News