Sorry, you need to enable JavaScript to visit this website.

ബിനാമി കണ്ടെത്താന്‍ കിഴക്കന്‍ പ്രവിശ്യയില്‍ പരിശോധനകള്‍

ദമാം - ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ച് കിഴക്കന്‍ പ്രവിശ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കിഴക്കന്‍ പ്രവിശ്യ വാണിജ്യ മന്ത്രാലയ ശാഖക്കു കീഴിലെ ബിനാമി വിരുദ്ധ പോരാട്ട സംയുക്ത സംഘം ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഷോപ്പിംഗ് മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും ബിനാമി ബിസിനസ് പ്രവണത കൂടുതലാണെന്ന് സംശയിക്കപ്പെടുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും പരിശോധനകള്‍ നടത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തിയുള്ള ഡാറ്റ അനലിസിസിലൂടെ ബിനാമി ബിസിനസുകളാണെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തിയത്.
ബിനാമി ബിസിനസുകളാണെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളെ കുറിച്ചും വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള മറ്റു നിയമ ലംഘനങ്ങളെ കുറിച്ചും വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്ന് കിഴക്കന്‍ പ്രവിശ്യ വാണിജ്യ മന്ത്രാലയ ശാഖ ആവശ്യപ്പെട്ടു.

 

 

Latest News