Sorry, you need to enable JavaScript to visit this website.

10 രൂപയെച്ചൊല്ലി തര്‍ക്കം, റസ്റ്റോറന്റ് ഉടമകള്‍ക്ക് കുത്തേറ്റു, മൂന്നു പേര്‍ പിടിയില്‍

കൊച്ചി- പത്ത് രൂപയെചൊല്ലി റസ്റ്റോറന്റില്‍ കത്തിക്കുത്ത് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ആവണംകോട് സ്വദേശികളായ  കിരണ്‍,  നിഥിന്‍, വിഷ്ണു എന്നിവരെ നെടുമ്പാശ്ശേരി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനു സമീപമുള്ള  'ഖാലി വാലി' എന്ന റസ്റ്റോറന്റില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഘര്‍ഷമുണ്ടായത്. ഷവര്‍മക്ക് 10 രൂപ അധികം വാങ്ങി എന്നതായിരുന്നു തര്‍ക്കത്തിന് കാരണം. പിന്നീട് അത് കത്തിക്കുത്തില്‍ എത്തുകയായിരുന്നു. കടയില്‍ 30,000 രൂപയുടെ വസ്തു വകകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. കടയുടമയായ അബ്ദുള്‍ ഗഫൂറിനും, മക്കളായ മുഹമ്മദ് റംഷാദ്, യാസര്‍ എന്നിവര്‍ക്കുമാണ് കുത്തേറ്റത്. കുത്തേറ്റ മുഹമ്മദ് റംഷാദ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്.

സംഭവത്തിനുശേഷം കിരണും  നിഥിനും വിഷ്ണുവും ഒളിവില്‍ പോയിരുന്നു. ശ്രീമൂല നഗരം, ശ്രീഭൂതപുരം, ആവണംകോട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ ഒരാളെ പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഇഷ്ടിക കളത്തില്‍ നിന്നും മറ്റൊരാളെ കപ്പത്തോട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ അബ്കാരി, കഞ്ചാവ് കേസുകള്‍ നേരത്തെയും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Latest News