ന്യൂദല്‍ഹി- നഗരത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലും താഴ്ന്നതോടെ ദേശീയ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡി.ഡി.എം.എ) വെള്ളിയാഴ്ച തീരുമാനിച്ചു. ഏപ്രില്‍ 1 മുതല്‍ ഫിസിക്കല്‍ ക്ലാസുകള്‍ മാത്രം. ഓണ്‍ലൈന്‍/ഹൈബ്രിഡ് ക്ലാസുകള്‍ പൂര്‍ണമായി നിര്‍ത്തലാക്കാനും സ്‌കൂളുകളെ അനുവദിച്ചിട്ടുണ്ട്.
ഫെബ്രുവരി 28 തിങ്കളാഴ്ച മുതല്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാത്രി കര്‍ഫ്യൂ പൂര്‍ണമായും നീക്കി.
മാസ്‌ക് ലംഘനത്തിനും സാമൂഹിക അകലം പാലിക്കാത്തതിനുമുള്ള പിഴ 2000 രൂപയില്‍നിന്ന് 500 രൂപയായി അതോറിറ്റി കുറച്ചിട്ടുണ്ട്. മാര്‍ക്കറ്റുകള്‍ രാത്രി 10 മണി മാത്രമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. റെസ്റ്റോറന്റുകള്‍, ബാറുകള്‍, കഫേകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ 100 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം.






