ന്യൂദല്‍ഹി- ഫെബ്രുവരി 27 ന് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ 106 മുനിസിപ്പാലിറ്റികളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി.
പ്രദേശത്തെ സാഹചര്യത്തിനനുസരിച്ച് കേന്ദ്രസേനയെ വിന്യസിക്കുന്നതിനുള്ള ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിച്ച കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധിയെ ബി.ജെ.പി നേതാക്കള്‍ ചോദ്യം ചെയ്തു.
ബി.ജെ.പി നേതാക്കളായ മൗസുമി റോയിക്കും പ്രതാപ് ബാനര്‍ജിക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ് പട്വാലിയയോട് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും സൂര്യ കാന്തും അടങ്ങിയ ബെഞ്ച് പറഞ്ഞു: ക്ഷമിക്കണം. ഈ ഹര്‍രജി പരിഗണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.






