വൻ രാജ്യങ്ങൾ ദൂരെമാറി നോക്കിനിന്നു-ഉക്രൈൻ പ്രസിഡന്റ്

കീവ്- റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് ഉക്രൈന് എതിരായ ആക്രമണം ഒഴിവാക്കാൻ പര്യാപ്തമല്ലെന്ന് ഉക്രൈൻ പ്രസിഡന്റ് വ്‌ളോദമിർ സെലൻസ്‌കി. സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നാം ഒറ്റക്കാണെന്നും അദ്ദേഹം പറഞ്ഞു. 
ഇന്ന് രാവിലെ മുതൽ നമ്മൾ ഒറ്റയ്ക്ക് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുകയാണ്. ഇന്നലത്തെ പോലെ, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം ഇന്നും അകലെ നിന്ന് നോക്കി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
റഷ്യക്ക് ഇന്നലെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഈ വിദേശ സൈനികരെ നമ്മുടെ മണ്ണിൽ നിന്ന് പുറത്താക്കാൻ ഇത് പര്യാപ്തമല്ല. ഐക്യദാർഢ്യത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും മാത്രമേ റഷ്യയെ പുറത്താക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. 

Latest News