ശ്രീനഗര്‍- ജമ്മുകശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ അംഷിപോറ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങളും മറ്റും സേന പിടികൂടി. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. സൈന്യത്തിന്റെയും ജമ്മുകശ്മീര്‍ പോലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.






