കൊല്ലം- യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേരെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയനാട് കോളനിയില്‍ വാടകക്ക് താമസിക്കുന്ന സുനില്‍കുമാര്‍ (38) ,കോതേരി ചരുവിള വീട്ടില്‍ സജി (36) എന്നിവരാണ് പിടിയിലായത്.
കടയില്‍ സാധനം വാങ്ങാനെത്തിയര്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സംഘട്ടനവും വെട്ടും നടന്നത്. ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഉളിയനാട് കോളനി സ്വദേശികളായ ചരുവിള വീട്ടില്‍ രാജേഷ് (36), ചരുവിള വീട്ടില്‍ സുരേഷ് (39), ബന്ധുവായ സിജോണ്‍ (36) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
പരിക്കേറ്റ സുരേഷിനെയും രാജേഷിനെയും പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സിജോണിനെ നെടുങ്ങോലം രാമറാവുമെമ്മോറില്‍ ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ കോളനിയിലെ പഞ്ചായത്ത് കിണറിനു സമീപമുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുകയായിരുന്നു പ്രതികളിലൊരാളായ സുനില്‍കുമാര്‍. സുനില്‍ കുമാറും സുഹൃത്തുക്കളും സ്ഥിരമായി മദ്യപിച്ചു കോളനിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതു പതിവാണെന്നു പോലീസ് പറയുന്നു.






