Sorry, you need to enable JavaScript to visit this website.

റഷ്യ വലിയ ആളാവല്ലേ, നാറ്റോയുടെ  കൈയിലും ആണവായുധമുണ്ട്- ഫ്രാന്‍സ് 

പാരിസ്- മൂന്നാം ലോക യുദ്ധമിങ്ങെത്തിയെന്ന മുന്നറിയിപ്പുമായി ലോക നേതാക്കളുടെ വെല്ലുവിളി തുടരുന്നു. ആണവായുധങ്ങള്‍ ഉണ്ടെന്ന ധൈര്യത്തിലാണ് ഭീഷണി മുഴക്കുന്നതെങ്കില്‍ നാറ്റോയുടെ കൈവശവും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ മനസിലാക്കണമെന്ന് ഫ്രാന്‍സ്. നാറ്റോയും ഒരു ആണവ സഖ്യമാണെന്ന് മനസിലാക്കേണ്ടതുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാന്‍ മുന്നറിയിപ്പ് നല്‍കി. 'നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങള്‍' എന്ന പുട്ടിന്റെ ഭീഷണി ഉക്രെയിന്‍ സംഘര്‍ഷത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അത് അങ്ങനെയാണ് താന്‍ മനസിലാക്കുന്നതെന്ന് ലെ ഡ്രിയാന്‍ പറഞ്ഞു. 'അതെ, അറ്റ്‌ലാന്റിക് സഖ്യം ഒരു ആണവ സഖ്യമാണെന്ന് വ്‌ളാദിമിര്‍ പുട്ടിനും മനസിലാക്കണം,  ഇതിനെക്കുറിച്ച് ഞാന്‍ ഇത്രമാത്രം പറയും-ഫ്രഞ്ച് ടെലിവിഷന്‍ ടിഎഫ്1നോട് ലെ ഡ്രിയാന്‍ പറഞ്ഞു.
 

Latest News