ഇതാണ് യഥാര്‍ഥ ഇന്ത്യ; മുത്തപ്പനേയും മുസ്ലിം യുവതിയേയും ചൂണ്ടി രാഹുല്‍

കോഴിക്കോട്- സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായ മുത്തപ്പന്‍ തെയ്യത്തിന്റെ ദൃശ്യം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും വയാനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. ഇതാണ് യഥാര്‍ഥ ഇന്ത്യയുടെ ഉത്തമ ഉദാഹരണമെന്നും സാംസ്‌കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.
സങ്കടങ്ങള്‍ പറയുന്ന മുസ്ലിം സ്ത്രീയെ മുത്തപ്പന്‍ തെയ്യം ആശ്വസിപ്പിക്കുന്നതാണ് വീഡിയോ. കര്‍മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും മാറി നില്‍ക്കേണ്ടവരല്ലെന്ന് വ്യക്തമാക്കിയാണ് മുത്തപ്പന്‍ സ്ത്രീയെ ആശ്വസിപ്പിക്കുന്നത്.
ചെറുവത്തൂര്‍ പടന്നകടപ്പുറത്തെ ബാലകൃഷ്ണന്റെവീട്ടില്‍ കെട്ടിയ തെയ്യമാണ് വൈറലായത്. മുത്തപ്പന്‍ തെയ്യക്കോലം കെട്ടിയ സനില്‍ പെരുവണ്ണാനാണ് വൈറലായ വാക്കുകളിലൂടെ  റംല എന്ന സ്ത്രീയെ ആശ്വസിപ്പിച്ചത്.

 

Latest News