കോട്ടയം- നാട്ടിലേക്കു മടങ്ങാന്‍ വിമാനം ബുക്കു ചെയ്തു കാത്തിരിക്കുമ്പോഴാണ് അരവിന്ദിന്റെ യാത്ര യുദ്ധം മുടക്കിയത്്. അതോടെ പെട്ടെന്ന്് ബങ്കറിലേക്കു മാറി. ഉക്രൈനിലെ ബങ്കറില്‍ ആശങ്കയോടെ സഹവിദ്യാര്‍ഥികള്‍ക്കൊപ്പം അരവിന്ദും കൂട്ടുകാരും. ഇന്റനെറ്റ് ഇതുവരെ കട്ടായിട്ടില്ല. ഫോണിലും സംസാരിക്കാം. പക്ഷേ ബങ്കറിലായിതിനാല്‍ വ്യക്തമാകില്ല.
കാര്‍ക്കീവ് ദേശീയ മെഡിക്കല്‍ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് അരവിന്ദ്്. എസ് കുമാര്‍. വ്യാഴം ഉച്ചയോടെയാണ് അരവിന്ദും നാല്‍പതോളം മലയാളി വിദ്യാര്‍ഥികളും ഹോസ്റ്റലിന്റെ താഴെയുളള ബങ്കറില്‍ അഭയം തേടിയത്്. കഴിയുന്നത്ര ആഹാരസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ നേരത്തെ തന്നെ അറിയിപ്പു വന്നിരുന്നു. ഇതോടെ തിടുക്കത്തില്‍ നഗരത്തിലിറങ്ങി സാധനങ്ങള്‍ വാങ്ങി. അപ്പോള്‍ തന്നെ ഭക്ഷ്യവസ്തുക്കള്‍ തീര്‍ന്നു തുടങ്ങിയിരുന്നു. ഇതുപോലെ നാലു താവളങ്ങളാണ്് ഉളളത്്. അവിടെയും മലയാളികള്‍ ഉണ്ട്്. ബങ്കറില്‍ ഇപ്പോള്‍ വെള്ളവും വെളിച്ചവും ഉണ്ട്. പക്ഷേ എപ്പോള്‍ പുറത്തിറങ്ങാനാവുമെന്ന് അറിയില്ല.ആഹാരസാധനങ്ങള്‍ തീര്‍ന്നാല്‍ പകരം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കരുതലോടെയാണ് എല്ലാവരും. കുടിവെള്ളവും വാങ്ങിയിട്ടുണ്ട്്. ഭക്ഷ്യ മാര്‍ക്കറ്റുകള്‍ എല്ലാം കാലിയായി.
തലയോലപ്പറമ്പിലുളള വീട്ടിലേക്കു വിളിക്കുന്നുണ്ട്്. യുദ്ധാന്തരീഷം വന്നതോടെ ഫ്‌ളൈറ്റ് ബുക്ക് ചെയ്തിരുന്നു. 27നാണ് വിമാനം. പക്ഷേ അതിനു മുമ്പ്് യുദ്ധം പൊട്ടിപുറപ്പെട്ടു. കാഞ്ഞിരപ്പള്ളിയിലായിരുന്നു അരവിന്ദിന്റെ പ്ലസ്ടു വരെയുളള പഠനം. അലിസേവസ്‌ക സര്‍വകലാശാല അഞ്ചാം നമ്പര്‍ ഹോസ്റ്റലിലാണ് അരവിന്ദ് താമസിക്കുന്നത്. ഹോസ്റ്റലിന്റെ തന്നെ ബങ്കറിലാണ് കഴിയുന്നത്്.






