മോഡി പുടിനോട് സംസാരിക്കണം, ചിലപ്പോള്‍ കേള്‍ക്കുമെന്ന് ഉക്രൈന്‍ അംബാസഡര്‍

ന്യൂദല്‍ഹി- ഉക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയ പശ്ചാത്തലത്തില്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിക്കണമെന്ന ആവശ്യവുമായി ഉക്രൈന്‍ അംബാസഡര്‍.
ഏതൊക്കെ ലോകനേതാക്കളുടെ അഭ്യര്‍ഥന പുടിന്‍ ചെവിക്കൊള്ളുമെന്നറിയില്ല. എന്നാല്‍ മോഡിജിയുടെ നില അങ്ങനെയല്ലെന്നും അദ്ദേഹത്തിന്റെ കരുത്തുറ്റ ശബ്ദം കേട്ടാല്‍ പുടിന്‍ ചിന്തിക്കുകയെങ്കിലും ചെയ്യുമെന്ന് ഇന്ത്യയിലെ ഉക്രൈന്‍ അംബാസഡര്‍ ഇഗോര്‍ പൊലിഖ പറഞ്ഞു.
പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടണമെന്നും പ്രധാനമന്ത്രി മോഡി റഷ്യന്‍ പ്രസിഡന്റുമായി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News