ജയ്പൂര്‍- പ്രത്യേക ജില്ല അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതുവരെ ചെരിപ്പ് ധരിക്കില്ലെന്ന് പ്രഖ്യാപിച്ച് രാജസ്ഥാനില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ.
മദന്‍ പ്രജാപത് എം.എല്‍.എയാണ് ബാലോട്രയെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ തീരുമാനം അറിയിച്ചത്. സംസ്ഥാന ബജറ്റ് സ്വാഗതാര്‍ഹമാണെങ്കിലും 36 സമുദായങ്ങളുടെ സുപ്രധാന ആവശ്യം പരിഗണിച്ചില്ലെന്ന് പ്രജാപത് പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷമായി താന്‍ ഉന്നയിക്കുന്ന ആവശ്യമാണിതെന്നും ബജറ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.