അമേത്തി- അഹമ്മദാബാദ് സ്ഫോടനക്കേസിലെ ശിക്ഷാവിധി സ്വാഗതം ചെയ്യാത്ത പ്രതിപക്ഷത്തിനുനേരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയംമൂലമാണ് പ്രതിപക്ഷം സ്ഫോടക്കേസിലെ വിധി സ്വാഗതം ചെയ്യാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേത്തി, സുല്‍ത്താന്‍പൂര്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദിവസങ്ങള്‍ക്കുമുമ്പാണ് അഹമ്മദാബാദ് സ്ഫോടനക്കേസില്‍ 38 ഇന്ത്യന്‍ മുജാഹിദീന്കാര്ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നത്.
യു.പിയില്‍ മത്സരിക്കുന്നത് കുടുംബാധിപത്യ പാര്‍ട്ടികളാണെന്നും ബി.ജെ.പിക്ക് കുടുംബം പ്രശ്നമല്ലെന്നും മോഡി പറഞ്ഞു. വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള പ്രതിപക്ഷ ശ്രമം പാൡയെന്നും യു.പിയില്‍ നാല് ഘട്ട പോളിംഗിലും ജനങ്ങള്‍ ബി.ജെ.പിയെ ആശീര്വദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24 തന്നെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും മൂന്ന് വര്‍ഷം മുമ്പ് ഈ ദിവസമാണ് പി.എം. കിസാന്‍ യോജന പദ്ധതി ആരംഭിച്ചിരുന്നതെന്നും മോഡി പറഞ്ഞു. 20 വര്‍ഷം മുമ്പ് ആദ്യമായി എം.എല്‍.എ ആയതും ഈ ദിവസമാണെന്ന് പ്രധാനമന്ത്രി അനുസ്്മരിച്ചു.






