Sorry, you need to enable JavaScript to visit this website.

ഉക്രൈന്‍ ആക്രമണം: ഇന്ത്യയില്‍ ഓഹരി വിപണി ഇടിഞ്ഞു

മുംബൈ- കിഴക്കന്‍ ഉക്രെയ്നില്‍ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ ഇന്ത്യയില്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ ബിഎസ്ഇയിലെയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെയും (എന്‍എസ്ഇ) ടോപ്പ്ലൈന്‍ ഇക്വിറ്റി സൂചികകള്‍ ഏകദേശം 4 ശതമാനം താഴ്ന്നു.

ഉച്ചകഴിഞ്ഞ് 2:38 ന്, എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്‌സ് 2,237.73 പോയിന്റ് (3.91 ശതമാനം) താഴ്ന്ന് 54,994.33 ലും നിഫ്റ്റി 50 686.10 പോയിന്റ് (4.02 ശതമാനം) ഇടിഞ്ഞ് 16,377.15 ലും എത്തി. വ്യാപാരം പുരോഗമിക്കുമ്പോള്‍ രണ്ട് സൂചികകളും ഏകദേശം 3 ശതമാനം താഴ്ന്ന് തുറക്കുകയും താഴേക്ക് വീഴുകയും ചെയ്തു. ഇതുവരെ, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 54,950.60 ലേക്ക് താഴ്ന്നപ്പോള്‍ എന്‍എസ്ഇ ബാരോമീറ്റര്‍ 16,363.00 ല്‍ എത്തി.

 

Latest News