കൊച്ചി- മാരക മയക്കുമരുന്നുമായി യുവതിയുള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയില്‍. മലപ്പുറം പുറങ്ങ് സ്വദേശി അന്തിക്കാട്ടില്‍ വീട്ടില്‍ മുസമില്‍ (22), കൊല്ലം അയലറ യേരൂര്‍ സ്വദേശി സൗപര്‍ണിക വീട്ടില്‍ സനുരാജ് (24), കോതമംഗലം വടാട്ടുപാറ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അനന്തു എസ്.നായര്‍ (23), വൈത്തിരി സ്വദേശി ഇലയടത്തുവീട്ടില്‍ അഭിഷേക് (22), ഇടപ്പള്ളി പോണേക്കര റൈറാസ് അപ്പാര്‍ട്ട്‌മെന്റില്‍ വൈഷ്ണവി സുരേഷ് (24) എന്നിവരാണ് കളമശ്ശേരിയില്‍ പോലീസിന്റെ പിടിയിലായത്.
ഇവരില്‍ നിന്ന് 20 ഗ്രാം എം.ഡി.എം.എ. ആണ് അന്വേഷണ സംഘം പിടികൂടിയത്.