ഉക്രെയ്‌നില്‍ ഇറങ്ങാനാവാതെ എയര്‍ ഇന്ത്യ വിമാനം മടങ്ങി, രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍

ന്യൂദല്‍ഹി- റഷ്യ സൈനിക നടപടികള്‍ ആരംഭിച്ചതോടെ ഉക്രെയ്‌നില്‍ കുടുങ്ങി മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍. രക്ഷാദൗത്യത്തിന്റെ ഭാഗമായി 241 വിദ്യാര്‍ഥികളുമായി എയര്‍ ഇന്ത്യയുടെ  ആദ്യ വിമാനം ചൊവ്വാഴ്ച രാത്രി ദല്‍ഹിയിലെത്തിയിരുന്നു. രണ്ടാംഘട്ട ഒഴിപ്പിക്കലിനായി കീവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കീവില്‍ ഇറങ്ങാന്‍ സാധിക്കാതെ മടങ്ങി.
റഷ്യ ഉക്രെയ്‌നില്‍ വ്യോമാക്രമണം തുടങ്ങിയതോടെ രാജ്യത്ത് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും കീവ് വിമാനത്താവളം അടച്ചിടുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.
സംഭവങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും നിലപാട് ഉടന്‍ യുഎന്‍ രക്ഷാസമിതിയില്‍ അറിയിക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഉക്രെയ്‌നില്‍ ഏകദേശം 18,000 വിദ്യാര്‍ഥികളടക്കം 20,000 ഇന്ത്യക്കാരാണുള്ളത്. താമസിക്കുന്ന സ്ഥലങ്ങളില്‍ തന്നെ തുടരാന്‍ ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി അവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

 

Latest News