Sorry, you need to enable JavaScript to visit this website.

ഉക്രെയിന്‍ തിരിച്ചടിച്ചു, റഷ്യയുടെ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടു 

കീവ്- യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യയ്ക്ക് തിരിച്ചടിയുമായി ഉക്രെയിന്‍. റഷ്യയില്‍ ഉക്രെയിന്‍  സ്‌ഫോടനം നടത്തിയതായി  റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ കീവില്‍ സ്‌ഫോടനപരമ്പരകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഉക്രെയിന്റെ  തിരിച്ചടി. അഞ്ച്  റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഉക്രെയിന്‍  അവകാശപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍ ഉക്രെയിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഉക്രയിന്റെ  പ്രധാന നഗരങ്ങളിലെല്ലാം റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു. 
 

Latest News