റഷ്യയെ തടഞ്ഞാൽ ലോകം ഇന്നേവരെ കണ്ടതിലേറ്റവും വലിയ പ്രത്യാഘാതം-പുടിൻ

മോസ്‌കോ- ഉക്രൈനിന് നേരെയുള്ള റഷ്യയുടെ ഇടപെടൽ തടയാൻ ഏത് ലോക രാജ്യം ശ്രമിച്ചാലും അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദമിർ പുടിൻ. ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാഘാതമായിരിക്കും നേരിടേണ്ടി വരികയെന്നും പുട്ടിൻ മുന്നറിയിപ്പ് നൽകി. ലോക രാജ്യങ്ങളുടെ ആവശ്യം അവഗണിച്ച് ഇന്നാണ് ഉക്രൈനിലേക്ക് റഷ്യ സൈനിക നടപടി തുടങ്ങിയത്. എട്ടു വർഷത്തോളമായി ഉക്രൈനിൽനിന്നുള്ള അവഹേളനവും കൂട്ടക്കുരുതിയും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോപിച്ചാണ് റഷ്യ സൈനിക നടപടി തുടങ്ങിയത്.

Latest News