ഉക്രെയിന്‍ പ്രസിഡന്റ് യു.എന്‍ അടിയന്തര സഹായം തേടി 

കീവ്-ഉക്രെയിന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി. സമാധാനം നിലനിര്‍ത്താന്‍ റഷ്യയുടെ നീക്കത്തിനെതിരെ ഉക്രെയിന്‍  പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്‌കി യുഎന്നിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. . ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റെ വഌഡിമിര്‍ പു്ട്ടിന്‍ പ്രതികരിക്കുന്നില്ലെന്ന് ഉക്രെയിന്‍   പ്രസിഡന്റ് അറിയിച്ചു. ഉക്രെയിനില്‍  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നടപടികള്‍ക്കെതിരെ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണ് ദേശീയ സുരക്ഷാ സമിതി നിര്‍ദേശം നല്‍കിയത്. കിഴക്കന്‍ ഉക്രെയിന്‍  മേഖലയിലെ വ്യോമാര്‍തിര്‍ത്തി റഷ്യ അടച്ചാതായാണ് റിപ്പോര്‍ട്ട്.


 

Latest News