സ്ത്രീകളുടെ വിവാഹ പ്രായം: കേന്ദ്രത്തോട് യോജിപ്പില്ലെന്ന് ആര്‍.എസ്.എസ്

ന്യൂദല്‍ഹി- സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയമനിര്‍മ്മാണത്തില്‍ തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും അത്തരം പ്രശ്‌നങ്ങള്‍ സമൂഹത്തിന് വിട്ടുകൊടുക്കണമെന്ന് വിശ്വസിക്കുന്നുവെന്നും ആര്‍.എസ്.എസ്. തങ്ങളുടെ പരമോന്നത വാര്‍ഷിക യോഗത്തിന് മുന്നോടിയായാണ് ആര്‍.എസ്.എസ് വ്യക്തമാക്കിയത്.
ഹിജാബ് വിവാദം പ്രാദേശിക തലത്തില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്നും ആര്‍.എസ്്.എസ് പറഞ്ഞു.

ഈ രണ്ട് വിഷയങ്ങളും മറ്റ് സമകാലിക വിഷയങ്ങളും മാര്‍ച്ച് 11 മുതല്‍ 13 വരെ അഹമ്മദാബാദില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭ (എബിപിഎസ്) ബൈഠക്കില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ആര്‍.എസ്.എസ് വൃത്തങ്ങള്‍ അറിയിച്ചു.

സംഘടനയുടേയും അതിന്റെ പ്രവര്‍ത്തനത്തിന്റെയും വിലയിരുത്തല്‍ നടത്തുന്നതിനും ഭാവി പ്രവര്‍ത്തന ഗതി രൂപീകരിക്കുന്നതിനും ആര്‍.എസ്.എസ് എല്ലാ വര്‍ഷവും സമ്മേളനം നടത്താറുണ്ട്. ആര്‍എസ്എസിന്റെ എല്ലാ ഉന്നത നേതാക്കളും രാജ്യത്തുടനീളമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിനിധികളും 30-ലധികം അനുബന്ധ സംഘടനകളും യോഗത്തില്‍ സംബന്ധിക്കും.

 

Latest News