ഗുണ- പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്ത 14 വയസ്സായ മകളെ കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഗുണയിലാണ് ഞെട്ടിക്കുന്ന സംഭവം. ബജ്‌റംഗഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജയ്ത ഡോംഗര്‍ ഗ്രാമത്തില്‍ വികലാംഗനായ 40 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപണ്ട് രാജീവ് കുമാര്‍ മിശ്ര പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത മകളെ വീട്ടില്‍നിന്ന് കാണാതായതായി ഇയാള്‍ ചൊവ്വാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെ, ചൊവ്വാഴ്ച ഉച്ചക്കുശേഷം മകളെ പിതാവിനോടൊപ്പം കണ്ടിരുന്നുവെന്ന് അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചു.
കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തളര്‍ന്നുവീണ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ബലാത്സംഗം ചെയ്യണമെന്ന ഉദ്ദേശത്തോടെ മകളെ ഉച്ചക്ക് 12 മണിയോടെ ഡാംഡോളി കാട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളെ അറിയിക്കുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തകയും മൃതദേഹത്തെ ബലാത്സംഗം ചെയ്യുകയുമായിരുന്നു- പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടിലെത്തിയ പോലീസ് മൃതദേഹം കണ്ടെടുത്തു. സ്ഥലത്തുനിന്ന് ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചതായും പോലീസ് സൂപ്രണ്ട് മിശ്ര പറഞ്ഞു.






