തിരുവനന്തപുരം- തന്റെ ജനനേന്ദ്രിയം മുറിച്ചത് അന്നത്തെ പരാതിക്കാരിയായ പെണ്‍കുട്ടിയാണെന്ന് കരുതുന്നില്ലെന്ന് സ്വാമി ഗംഗേശാനന്ദ. തന്നോട് ഇങ്ങനെയൊരു കാര്യം ചെയ്യാനുള്ള മാനസികബലം ആ പെണ്‍കുട്ടിക്കുണ്ടെന്ന് കരുതുന്നില്ല. പക്ഷേ അവള്‍ വന്നപ്പോള്‍ കുടിക്കാന്‍ സോഡാ തന്നിരുന്നു എന്നും സ്വാമി ഗംഗേശാനന്ദ സ്വകാര്യ ചാനലിനോട് പറഞ്ഞു.
സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. കൃത്യം ചെയ്തത് പെണ്‍കുട്ടിയും അയ്യപ്പദാസും മാത്രമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ട്. ഗൂഢാലോചന നടത്തിയവരെ കണ്ടുപിടിക്കണം. ചില രേഖകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ആ കുടുംബവുമായി ഇപ്പോഴും ബന്ധമുണ്ട്. പെണ്‍കുട്ടിയോട് സംസാരിക്കാറുണ്ട്, അവളാകെ തകര്‍ന്ന അവസ്ഥയിലാണ്. ചട്ടമ്പിസ്വാമിയുടെ ജന്മഗൃഹം നിലനില്‍ക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തനിക്കുനേരെ ഉണ്ടായ ആക്രമണത്തിന് പിന്നിലുള്ളത്.
ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിച്ചതില്‍ ഡി.ജി.പി ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ ആവശ്യപ്പെട്ടിരുന്നു. സന്ധ്യയെക്കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ട്. ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ മൂന്ന് പേരുണ്ടെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു.