രഹസ്യവിവരം ചോര്‍ത്തിയ പോലിസുകാരനെ പിരിച്ചുവിട്ടു

തൊടുപുഴ-പോലിസിന്റെ ഔദ്യോഗിക ഡേറ്റ ബേസില്‍ നിന്ന് വ്യക്തി വിവരങ്ങള്‍ എസ്.ഡി.പി.ഐ ക്ക് ചോര്‍ത്തി നല്‍കിയ പോലിസുകാരനെ പിരിച്ചുവിട്ടു.  കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ അനസ് പി.കെയെയാണ് ജില്ലാ പോലിസ് മേധാവി ആര്‍. കറുപ്പസ്വാമി പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. പിരിച്ചുവിടാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 28ന് അനസിന്  കത്ത് നല്‍കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെയാണ് നടപടി.

 

Latest News