റിയാദ് - സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി എയര്‍പോര്‍ട്ടുകളും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും അടക്കമുള്ള അതിര്‍ത്തി പോസ്റ്റുകള്‍ വഴി ചൊവ്വാഴ്ച യാത്ര ചെയ്തവരുടെ പാസ്‌പോര്‍ട്ടുകളില്‍ ജവാസാത്ത് ഡയറക്ടറേറ്റ് പ്രത്യേക സീല്‍ പതിച്ചു. സ്ഥാപകദിനാഘോഷ ലോഗോ ആണ് യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ ജവാസാത്ത് പതിച്ചത്. ഇതിനു പുറമെ യാത്രക്കാര്‍ക്ക് പൂച്ചെണ്ടുകളും ചോക്കലേറ്റും സ്മരണികകളും ജവാസാത്ത് വിതരണം ചെയ്തു.