ചെന്നൈ- തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21 സിറ്റി കോര്‍പ്പറേഷനുകളിലും വന്‍ വിജയം നേടി. അധികാരത്തിലെത്തി ഒരു വര്‍ഷം മാത്രമായ ഡി.എം.കെക്ക് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ഇടതുപക്ഷം, ദളിത്, ന്യൂനപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ക്കും ശ്രദ്ധേയനേട്ടം കൈവരിക്കാനായി.
ദ്രാവിഡ രാഷ്ട്രീയ ആശയങ്ങള്‍ക്കുള്ള പിന്തുണയാണിതെന്ന പറഞ്ഞ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തേയും തള്ളി.
ചെന്നൈ ഉള്‍പ്പെടെ സംസ്ഥാനത്തെ 21 സിറ്റി കോര്‍പ്പറേഷനുകളിലും ഡി.എം.കെ വിജയിച്ചു. ചെന്നൈ സിറ്റി കോര്‍പ്പറേഷനില്‍ 200 അംഗ സിറ്റി അര്‍ബന്‍ കൗണ്‍സിലില്‍ എഐഎഡിഎംകെക്ക് 15 സീറ്റു മാത്രം. ഡി.എം.കെ 153 സീറ്റുകള്‍ നേടി. ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് പോലും 13 സീറ്റുകള്‍ നേടിയപ്പോള്‍ സിപിഐ(എം) (4), ദളിത് പാര്‍ട്ടിയായ വിസികെ (4) എന്നിവയും ശ്രദ്ധേയമായ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
കന്യാകുമാരി ജില്ലയില്‍, സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തുള്ള നാഗര്‍കോവില്‍ മുനിസിപ്പാലിറ്റി ഡിഎംകെക്ക് കടുത്ത പോരാട്ടമായിരുന്നു, കാരണം ബി.ജെ.പിക്കല്ലാതെ മറ്റാര്‍ക്കും ഇവിടെ ശക്തമായ വോട്ട് അടിത്തറയില്ല. എന്നാല്‍ 52ല്‍ 24 സീറ്റുകള്‍ ഡിഎംകെ നേടിയപ്പോള്‍ എഐഎഡിഎംകെ വെറും ഏഴ് സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബി.ജെ.പിക്ക് 11.
പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍, എഐഎഡിഎംകെയുടെ പരമ്പരാഗത കോട്ടകളായ കോയമ്പത്തൂര്‍, സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് കാര്യമായ വോട്ട് അടിത്തറയുള്ള സ്ഥലങ്ങളിലെല്ലാം ഡി.എം.കെ ഭൂരിഭാഗം സീറ്റുകളും പിടിച്ചെടുത്തു. മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി സേലത്ത് താമസിച്ചിരുന്ന പ്രദേശം പോലും ഡി.എം.കെക്ക് വോട്ട് ചെയ്തു. മുന്‍ ഭരണകാലത്ത് പാര്‍ട്ടി പരമാവധി അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച എഐഎഡിഎംകെയുടെ അഭിമാനകരമായ സ്ഥലമായിരുന്നു സേലം.