Sorry, you need to enable JavaScript to visit this website.

അത് അമിത്ഷായുടെ മഹാമനസ്‌കത; അമിത് ഷായെ പുകഴ്ത്തി മായാവതി

ലഖ്‌നൗ- ഉത്തർപ്രദേശിൽ ബി.എസ്.പിയുടെയും മായാവതിയുടെയും പ്രസക്തി നഷ്ടമായിട്ടില്ലെന്ന അമിത് ഷായുടെ പ്രസ്താവനയിൽ പ്രതികരിച്ച് മായാവതി. സത്യം തിരിച്ചറിഞ്ഞത് അമിത്ഷായുടെ മഹാമനസ്‌കതയാണെന്ന് മായാവതി പറഞ്ഞു. ബി.ജെ.പിക്കും എസ്.പിക്കും പകരം ബി.എസ്.പി വിജയിക്കുമോ എന്ന് ആർക്കറിയാമെന്നും എല്ലാം കാലം തെളിയിക്കുമെന്നും മായാവതി പറഞ്ഞു. സമാജ് വാദിയെ നേരത്തെ തന്നെ വോട്ടർമാർ തള്ളിയതാണെന്നും ആ പാർട്ടി അധികാരത്തിലെത്തിയ സമയത്തെല്ലാം യു.പിയിൽ ഗുണ്ടാരാജ് ആയിരുന്നുവെന്നും മായാവതി പറഞ്ഞു. എന്നാൽ ഭരണകക്ഷിയായ ബി.ജെ.പിയെ തളളിപ്പറയാൻ മായാവതി തയ്യാറായില്ല.
 

Latest News