Sorry, you need to enable JavaScript to visit this website.

യൂനിസ് കൊടുങ്കാറ്റില്‍ ന്യൂട്ടന്റെ 'ആപ്പിള്‍ മരവും' നിലംപൊത്തി

ലണ്ടന്‍- വിഖ്യാത ശാസ്ത്രജ്ഞന്‍ ഐസക് ന്യൂട്ടന്റെ ആപ്പിള്‍ മരം ബ്രിട്ടനില്‍ ആഞ്ഞുവീശിയ യൂനിസ് കൊടുങ്കാറ്റില്‍ കടപുഴകി വീണു. കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സംരക്ഷിച്ചു വരികയായിരുന്നു ഈ മരം 1954ല്‍ നട്ടുപിടിപ്പിച്ചതാണ്. ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്താന്‍ ന്യൂട്ടനെ സഹായിച്ച ആപ്പിള്‍ മരത്തില്‍ നിന്നും ക്ലോണ്‍ ചെയ്‌തെടുത്തായിരുന്നു ഈ മരം. നിലംപതിച്ച മരത്തിന്റെ മറ്റൊരു ക്ലോണ്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് ഉടൻ  കാമ്പസില്‍ നട്ടുപിടിപ്പിക്കുമെന്നും യൂനിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. 

സമീപകാലത്ത് ബ്രിട്ടനില്‍ ആഞ്ഞടിച്ച് ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റാണ് യൂനിസ്. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും മേല്‍ക്കൂര തകര്‍ന്ന് നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. റോഡ്, റെയില്‍, വ്യോമ ഗതാഗതത്തേയും കൊടുങ്കാറ്റ് സാരമായി ബാധിച്ചു.

Latest News