റഷ്യയ്ക്കു പുറത്ത് സൈനിക നടപടിക്ക് പുടിന് പാര്‍ലമെന്റ് അനുമതി നല്‍കി

മോസ്‌കോ- റഷ്യ്ക്കു പുറത്ത് സൈന്യത്തെ ഉപയോഗിക്കാന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന് റഷ്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ അനുമതി നല്‍കി. ഇതോടെ യുക്രൈനിലെ വിമതര്‍ക്ക് റഷ്യയുടെ സൈനിക സഹായം ലഭിക്കുമെന്നുറപ്പായി. 153 പാര്‍ലമെന്റ് അംഗങ്ങളും തീരുമാനത്തെ പിന്തുണച്ചു. ആരും എതിര്‍ത്തു വോട്ടു ചെയ്യുകയോ വിട്ടുനില്‍ക്കുകയോ ചെയ്തില്ല. കിഴക്കന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതിനായി പുടിന്‍ ഫെഡറല്‍ കൗണ്‍സിലിന്റെ അനുമതി തേടുകയായിരുന്നു. 

സ്വതന്ത്ര പ്രദേശമായി റഷ്യ കഴിഞ്ഞ ദിവസം അംഗീകരിച്ച ഡൊണറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് എന്നിവിടങ്ങളില്‍ 2014 മുതല്‍ യുക്രൈന്‍ സൈന്യത്തിനെതിരെ പൊരുതുന്ന വിമതര്‍ക്ക് സൈനിക പിന്തുണ നല്‍കാന്‍ പുടിന്‍ ഇവരുമായി കരാര്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇതോടെ സമാധാന പാലനത്തിനെന്ന പേരില്‍ ഈ പ്രദേശങ്ങളിലേക്ക് റഷ്യന്‍ സൈന്യത്തിന് വാതില്‍ തുറന്നിരിക്കുകയാണ്.
 

Latest News