ലണ്ടന്‍- കിഴക്കന്‍ ഉക്രൈനിലേക്ക് സൈന്യത്തെ അയച്ചിന് പിന്നാലെ റഷ്യക്ക്‌മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. ഉക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിനുശേഷം ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ് വ്യക്തമാക്കി. റഷ്യന്‍ കമ്പനികള്‍ക്ക് യുഎസ് ഡോളറും ബ്രിട്ടീഷ് പൗണ്ടും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും ലണ്ടനില്‍ വ്യാപാരം നടത്തുന്നതിനു പണം ശേഖരിക്കുന്നത് തടയുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. റഷ്യന്‍ ബാങ്കുകള്‍ക്കും മൂന്ന് സമ്പന്ന റഷ്യക്കാര്‍ക്കും ഉപരോധമേര്‍പ്പെടുത്തുമെന്നും ബ്രിട്ടന്‍ അറിയിച്ചു.