തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് വന്‍ജയം

ചെന്നൈ- തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സഖ്യം വന്‍ വിജയത്തിലേക്ക് നീങ്ങുന്നതിനിടെ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാനത്തുടനീളം ഡി.എം.കെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പാര്‍ട്ടി അധ്യക്ഷനെ അഭിനന്ദിച്ചും വിജയം ആഘോഷിച്ചു.

ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനില്‍ 104 വാര്‍ഡ് കൗണ്‍സിലര്‍മാരുമായി ഡി.എം.കെക്ക് ഒറ്റക്ക് ഭൂരിപക്ഷമുണ്ട്. സ്വതന്ത്രനായി വിജയിച്ചു. എഐഎഡിഎംകെ 12 സീറ്റിലും ഐഎന്‍സി 7 സീറ്റിലും വിജയിച്ചു. മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. സിപിഎമ്മും എംഎസ്എംകെയും 2 വീതം വിജയിച്ചപ്പോള്‍ സിപിഐ 1 സീറ്റ് നേടി.

 

Latest News