Sorry, you need to enable JavaScript to visit this website.

സൗദിയെ അപകീര്‍ത്തിപ്പെടുത്തിയ സിറിയക്കാരനെതിരെ നടപടി

റിയാദ് - സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന ട്വീറ്റുകള്‍ പ്രചരിപ്പിച്ച സൗദി ടെലികോം കമ്പനി ജീവനക്കാരനായ സിറിയക്കാരനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്പനി പറഞ്ഞു. സംഭവത്തില്‍ ആവശ്യമായ അന്വേഷണങ്ങള്‍ നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് എസ്.ടി.സി പ്രസ്താവനയില്‍ പറഞ്ഞു. ട്വിറ്ററിലെ തന്റെ അക്കൗണ്ടിലാണ് സിറിയക്കാരന്‍ സൗദി വിരുദ്ധ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തത്.
ഇത് സാമൂഹികമാധ്യമ ഉപയോക്താക്കളുടെ കടുത്ത രോഷത്തിന് ഇടയാക്കി. എസ്.ടി.സിയില്‍ മാനേജറായി ജോലി ചെയ്യുന്ന മുആദ് ഖല്‍ബൂസ് ആണ് സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന ട്വീറ്റ് പോസ്റ്റ് ചെയ്തത്. സിറിയന്‍ മാനേജര്‍ സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന പേരിലുള്ള ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡ് ആയി. ആയിരക്കണക്കിന് ആളുകള്‍ ഹാഷ്ടാഗ് ഷെയര്‍ ചെയ്ത് കടുത്ത രോഷം പ്രകടിപ്പിച്ചു.

 

 

Latest News