ജിദ്ദ - വിദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ അതിക്രമിച്ചു കയറി പണം കവര്‍ന്ന നാലംഗ സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. പ്രതികളെല്ലാവരും യെമനികളാണ്. ഇതില്‍ ഒരാള്‍ നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്നയാളും ശേഷിക്കുന്നവര്‍ നുഴഞ്ഞുകയറ്റക്കാരുമാണ്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.