ബിനാമി കേസ് പ്രതികള്‍ക്ക് ആറു ലക്ഷം റിയാല്‍ പിഴ

ദമാം - ബിനാമി ബിസിനസ് കേസ് പ്രതികളായ സൗദി പൗരനും സിറിയക്കാരനും ദമാം ക്രിമിനല്‍ കോടതി ആറു ലക്ഷം റിയാല്‍ പിഴ ചുമത്തി. മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് പ്രൊഫഷനിലുള്ള വിസയില്‍ സൗദിയില്‍ കഴിഞ്ഞുവന്ന സിറിയക്കാരന്‍ ഫവാസ് വദീഅ് ജാനൂദി സൗദി പൗരന്‍ നായിഫ് ബിന്‍ മുഹമ്മദ് അല്‍ബാഷയുടെ സഹായത്തോടെ അല്‍കോബാറില്‍ സ്വന്തം നിലക്ക് ഫര്‍ണിച്ചര്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. വിദേശത്തു നിന്ന് ഫര്‍ണിച്ചറും സ്‌പോര്‍ട്‌സ് ഉപകരണങ്ങളും ഇറക്കുമതി ചെയ്ത് പ്രാദേശിക വിപണിയില്‍ വിപണനം നടത്തുകയാണ് സിറിയക്കാരന്‍ ചെയ്തിരുന്നത്.
ഇതിനു പുറമെ സ്വന്തം നിലക്ക് പദ്ധതികളും കരാറുകളും ഏറ്റെടുത്തിരുന്ന സിറിയക്കാരന്‍ സ്വന്തം നിലക്കാണ് ഇറക്കുമതിക്കാരുമായും വിതരണക്കാരുമായും ഇടപാടുകള്‍ നടത്തുകയും ബിസിനസ് ആവശ്യത്തിനും മറ്റും സൗദി അറേബ്യക്കകത്തും വിദേശത്തേക്കും പണം അയക്കുകയും ചെയ്തിരുന്നത്.

 

 

Latest News