റഷ്യന്‍ സൈന്യം കിഴക്കന്‍ ഉക്രെയ്‌നിലേക്ക് നീങ്ങുന്നു

മോസ്‌കോ- വിമതര്‍ പിടിച്ച കിഴക്കന്‍ ഉക്രെയ്നിലെ രണ്ട് പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അങ്ങോട്ടേക്ക് സൈന്യത്തെ അയച്ചു.
റഷ്യന്‍ സൈനിക വാഹനങ്ങള്‍ ഉക്രേനിയന്‍ അതിര്‍ത്തിയിലേക്ക് പോകുന്നതായി രാത്രി പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 2014 മുതല്‍ പിരിഞ്ഞുപോയ പ്രദേശങ്ങളില്‍ സൈന്യം 'സമാധാനപാലനം' നടത്തുമെന്ന് റഷ്യ പറഞ്ഞു.
എന്നാല്‍ അവരെ സമാധാനപാലകര്‍ എന്ന് വിളിക്കുന്നത് അസംബന്ധമാണെന്ന് യു.എസ് പറഞ്ഞു. റഷ്യ യുദ്ധത്തിനുള്ള കാരണം സൃഷ്ടിച്ചുവെന്നും അമേരിക്ക് ആരോപിച്ചു.

തന്റെ രാജ്യം ഒന്നിനെയും ആരെയും ഭയപ്പെടുന്നില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. രാഷ്ട്രത്തോടുള്ള ടെലിവിഷന്‍ പ്രസംഗത്തില്‍, പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഉക്രെയ്‌നിന്റെ അന്താരാഷ്ട്ര സഖ്യകക്ഷികളില്‍നിന്ന് 'വ്യക്തവും ഫലപ്രദവുമായ പിന്തുണാ നടപടികള്‍' ആവശ്യപ്പെട്ടു.

നമ്മുടെ യഥാര്‍ത്ഥ സുഹൃത്തും പങ്കാളിയും ആരാണെന്നും റഷ്യന്‍ ഫെഡറേഷനെ വാക്കുകള്‍ കൊണ്ട് മാത്രം ഭയപ്പെടുത്തുന്നത് ആരാണെന്നും ഇപ്പോള്‍ കാണേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News