എം. ശിവശങ്കര്‍ പുസ്തകം എഴുതാന്‍ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- എം. ശിവശങ്കര്‍ പുസ്തകം എഴുതാന്‍ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. സ്വപ്ന സുരേഷിന്റെ ഭര്‍ത്താവിന് കെ. ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജോലി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കര്‍, അശ്വാത്ഥാമാവ് വെറും ഒരു ആന എന്ന പേരില്‍ എഴുതിയ പുസ്തകം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഈ പുസ്തകം എഴുതാന്‍ ശിവശങ്കര്‍ അനുമതി തേടിയിരുന്നോ എന്ന് നജീബ് കാന്തപുരം എം.എല്‍.എയാണ് ചോദ്യം ഉന്നയിച്ചത്. ഇതിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് പുസ്തകം എഴുതിയതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

നേരത്തെ വാര്‍ത്താസമ്മേളനങ്ങളില്‍ ശിവശങ്കറിന്റെ പുസ്തകത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.

 

Latest News