പുതിയ ബെന്‍സ് കാര്‍ വേണമെന്ന് കേരള ഗവര്‍ണര്‍

തിരുവനന്തപുരം- തനിക്ക് യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബെന്‍സ് കാര്‍ വേണമെന്ന് രാജ്ഭവന്‍ രേഖാമൂലം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കാര്‍ വാങ്ങുന്നതിന് 85 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യവും ഗവര്‍ണര്‍ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴുള്ള കാര്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടിയിട്ടുണ്ടെന്നും അതിനാല്‍ വി.ഐ.പി പ്രോട്ടോക്കോള്‍ പ്രകാരം ഒരു ലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണമെന്നും സര്‍ക്കാറിന് നല്‍കിയ രേഖയില്‍ പറയുന്നു. ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പൂഞ്ചി കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ള മറുപടിയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്.
 

Latest News