റഷ്യ സ്വാതന്ത്ര്യം നല്‍കിയ പ്രദേശങ്ങള്‍ക്ക്  അമേരിക്കയുടെ സാമ്പത്തിക ഉപരോധം 

വാഷിംഗ്ടണ്‍- ഉക്രെയ്‌നില്‍ റഷ്യ സ്വാതന്ത്ര്യം നല്‍കിയ വിമത പ്രദേശങ്ങള്‍ക്ക്  അമേരിക്കയുടെ സാമ്പത്തിക ഉപരോധം.  ഡോന്റ്‌റസ്‌ക്, ലുഗാന്‍സ്‌ക് എന്നീ സ്വതന്ത്ര പ്രവിശ്യകളിലാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തിരയോഗം ചേരുകയാണ്.  2014 മുതല്‍ റഷ്യയുടെ പിന്തുണയില്‍ ഉക്രെയിനെതിരെ നില്‍ക്കുന്ന പ്രദേശങ്ങളാണ് ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും. ഈ രണ്ട് പ്രവിശ്യകളുടെയും പരമാധികാരം അംഗീകരിച്ച് സ്വതന്ത്രമാക്കുകയാണ് റഷ്യ ചെയ്തിട്ടുള്ളത്. ഉക്രെയിനും റഷ്യയും തമ്മിലുള്ള സമാധാനചര്‍ച്ചകളെ പിന്നോട്ടടിക്കുന്ന നടപടിയാണ് പുട്ടിന്റേത്.
 

Latest News