തലശേരിയിലെ കൊലപാതകം,  ബി.ജെ.പി നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍

തലശേരി- പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് ബി.ജെ.പി  ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡണ്ടും കൊമ്മല്‍വയല്‍ വാര്‍ഡിലെ നഗരസഭാംഗവും കൂടിയായ കെ. ലിജേഷ് .വിവിന്‍ , അമല്‍ , സുമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. ഗൂഢാലോചനാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 
പുന്നോല്‍ കുലോത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലുള്‍പ്പട്ടവരെയും സംഘര്‍ഷത്തിന് ശേഷം വിവാദ പ്രസംഗം നടത്തിയ ബി ജെ പി നേതാവുമാണ് ഇപ്പോള്‍ അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് പുന്നോല്‍ താഴെ വയലിലെ കുരമ്പില്‍ താഴെ കുനിയില്‍ ഹരിദാസിനെ വീട്ട് മുറ്റത്തിട്ട് കൊലപ്പെടുത്തിയത്.
 

Latest News