മുസഫര്‍നഗര്‍- ഭാര്യയുമായി വഴക്കിട്ട് രോഷാകുലനായ യുവാവ് രണ്ടു വയസ്സ് മാത്രം പ്രായമുള്ള മകളെ നിലത്തിട്ടി ചവിട്ടിക്കൊന്നു. യുപിയിലെ മുസഫര്‍നഗറിലെ ഫിറോസാബാദില്‍ തിങ്കളാഴ്ചയാണ് സംഭവം. കുടുംബാംഗങ്ങള്‍ ഇടപെട്ട് കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ ഷാനവാസിനെതിരെ കേസെടുത്തു. മകള്‍ ആയതിനെ തൊഴിച്ച് താഴേക്കിടുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായ പരിക്കേറ്റ കുഞ്ഞ് മരിച്ചു.






