കൊല്ലം- പത്തര വയസുകാരിയെ ബലാത്സംഗം ചെയ്ത മധ്യവയ്‌സ്‌കനെ പോലീസ് പിടികൂടി. കൊട്ടിയം തഴുത്തല ഹുസൈന്‍ മന്‍സിലില്‍ ഹസന്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വയര്‍ അസാധരണമായി വീര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാവ് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം സ്ഥിരീകരിക്കുകയും പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് തെളിയുകയും ചെയ്തു. മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. കണ്ണനല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാര്‍ യൂ.പിയുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സജീവ്, എ.എസ്.ഐ സതീശന്‍, എസ്.പി.ഒമാരായ ജീസ ജയിംസ്, സുധ എന്നിവരടങ്ങിയ സംഘമാണ് പ്രതിയ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.






