വനിതാ സര്‍വേയര്‍മാരെ അപമാനിച്ച യുവാവ് അറസ്റ്റില്‍

തൃശൂര്‍- കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന റീ സര്‍വേ സൂപ്രണ്ട് ഓഫീസില്‍നിന്നുള്ള രണ്ട് വനിതാ
സര്‍വേയര്‍മാരെ അപമാനിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പൂളാക്കല്‍  വീട്ടിപ്പാറ ജെഫിനെ (23) ആണ് വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കിള്ളന്നൂര്‍ വില്ലേജില്‍ മാറ്റാപുറം  പൂളാക്കലിലാണ് സംഭവം. യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
 റീസര്‍വേക്ക് എത്തിയ വനിതാ ഉദ്യോഗസ്ഥരെ ജെഫിന്‍  ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥര്‍ ഉടന്‍  തന്നെ പോലീസിന്റെ സഹായം തേടി. സ്ഥലത്തെത്തിയ പോലീസ്  ഇയാളെ പിടികൂടുകയായിരുന്നു.    റീ സര്‍വ്വേയുടെ  ഭാഗമായി  സ്ഥലത്ത്   എത്തിയ  വനിത ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ അസഭ്യം പറയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആക്രമണത്തില്‍നിന്ന് രക്ഷിച്ചത്. തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ പിടികൂടുകയും ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News