റിയാദ് - ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ തൊടുത്ത സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍മഅ്ബൂജ് ഗ്രാമത്തില്‍ തകര്‍ന്നുവീണതായി സഖ്യസേന അറിയിച്ചു. സന്‍ആ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നാണ് ഹൂത്തികള്‍ ഡ്രോണ്‍ അയച്ചത്. ഡ്രോണ്‍ തകര്‍ന്നുവീണ് ആര്‍ക്കെങ്കിലും പരിക്കോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് സഖ്യസേന പറഞ്ഞു.