ആലക്കോട്- സ്വത്ത് സംബന്ധമായ തര്‍ക്കത്തില്‍ ഭാര്യാ സഹോദരിയെയും ഭര്‍ത്താവിനെയും വധിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. ആലക്കോട് കാട്ടി കുരിശുപള്ളിക്ക് സമീപത്തെ മു തുപുന്നക്കല്‍ പ്രിന്‍സ് അബ്രഹാമിനെ (57) യാണ് ആലക്കോട് സി.ഐ, എം.പി.വിനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൃത്യത്തിനുപയോഗിച്ച വാക്കത്തി റോഡരികിലെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി.
ഭാര്യാ സഹോദരീ ഭര്‍ത്താവ് വെള്ളാട് പള്ളി കവലയില്‍ താമസിക്കുന്ന പടാരത്തില്‍ ജോയെയും ഭാര്യ അഡ്വ. ലൈലയെയുമാണ് ചേച്ചി സലോമിയുടെ ഭര്‍ത്താവായ മുതുകുന്നേല്‍ പിന്‍ജോയുടെ വീട്ടില്‍ വെച്ച് വാക്കത്തി കൊണ്ട് വധിക്കാന്‍ ശ്രമിച്ചത്. ലൈലയുടെയും സലോമിയുടെയും കൂടിയാന്‍മലയിലുള്ള തറവാട്ടു വീട്ടില്‍ സ്വത്ത് സംബന്ധ മായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാധ്യസ്ഥതയിലും പോലീസില്‍ നിന്നുമായി താല്‍ക്കാലിക പരി ഹാരമുണ്ടായിരുന്നു. ഇതിനിടെ ലൈലയുടേയും, സലോമിയുടേയും സഹോദരി കന്യാസ്ത്രീയായ യുവതി കന്യാ സ്ത്രീ പട്ടം ഒഴിവാക്കി മഠത്തില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തി വിവാഹിതയാവാന്‍ തീരുമാനിച്ചു. വിവാഹത്തിന് അമ്മ ഏലിയാമ്മയുടെ വീതത്തിലുള്ള ഭൂസ്വത്ത് വിറ്റ് ചെലവ് നടത്തുകയും ചെയ്തു. ഇതിന് ശേഷം കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത്
തര്‍ക്കം രൂക്ഷമായി.
ഏലിയാമ്മയുടെ മകന്‍ കുര്യനും മറ്റും ചേര്‍ന്ന് ഏലിയാമ്മയെ നിര്‍ബന്ധപൂര്‍വ്വം വാഹനത്തില്‍ കയറ്റി കൊണ്ടു പോയി കണ്ണൂര്‍ ആശീര്‍വാദ് ഹോസ്പിറ്റലില്‍ മാനസികരോഗത്തിന് ചികിത്സിപ്പിക്കാന്‍ എന്ന രീതിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഏലിയാമ്മ കുടിയാന്‍മല പോലീസില്‍ പരാതി നല്‍കുകയും പോലീസ് സഹായത്തോടെ ഇവരെ മോചിപ്പിക്കുകയും
ചെയ്തു. ഇതോടെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോയും ഭാര്യയും കണ്ണൂര്‍ മിംസ് ആ ശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.