ചെന്നൈയില്‍ കോളേജിനുമുന്നില്‍ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

ചെന്നൈ- തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിനിയെ കോളേജിനു മുന്നില്‍വെച്ച് കുത്തിക്കൊന്നു. ചെന്നൈ കെ.കെ നഗര്‍ മീനാക്ഷി വനിതാ കോളേജിലെ ബി.കോം വിദ്യാര്‍ഥിനി അശ്വിനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ അഴകേശന്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.
കോളേജിനു മുന്നില്‍വെച്ച് കുത്തേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.  
 

Latest News