ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 

ഭോപ്പാല്‍- മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന്‍ ജി.കെ. നായരും( 74)ഭാര്യ ഗോമതി( 62)യുമാണ് കൊല്ലപ്പെട്ടത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളാണ്.
ഭോപ്പാല്‍ നര്‍ദവാലി പിപ്ലാനിയിലെ വീട്ടിലാണു മൃതദേഹങ്ങള്‍ കണ്ടത്. മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്നാണു സൂചന. ഗോമതിയുടെ സ്വര്‍ണമാലയും വളയും നഷ്ടപ്പെട്ടിരുന്നു. റിട്ടയേര്‍ഡ് നഴ്‌സാണ് ഗോമതി.

രാവിലെ ജോലിക്കെത്തിയവരാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൂന്നു പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ചതിനുശേഷം ദമ്പതികള്‍ മാത്രമായിരുന്നു ഇവിടെ താമസം. 

Latest News