കാണാതായ 14 കാരിയുടെ മൃതദേഹം കണ്ടെത്തി, കൂട്ടബലാത്സംഗത്തിനിരയായി

ന്യൂദല്‍ഹി- 14 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി ഒരാഴ്ചക്ക് ശേഷം, ദല്‍ഹി നരേല ഏരിയയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി പോലീസ് പറഞ്ഞു.

പ്രതികളിലൊരാളെ നരേലയിലെ സന്നോത്ത് ഗ്രാമത്തില്‍നിന്ന് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പോലീസ് പറയുന്നതനുസരിച്ച്, ഫെബ്രുവരി 15 ന് ഇരയുടെ കുടുംബം കുട്ടിയെ കാണാതായതായി പരാതി നല്‍കിയിരുന്നു. തങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഒരു കടയുടമയാണ് മൃതദേഹത്തെക്കുറിച്ച് അറിയിച്ചത്. തന്റെ കടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും തന്റെ തൊഴിലാളികളില്‍ ഒരാളെ കാണാനില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. കടയുടമ ഝാന്‍സിയിലായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Latest News