Sorry, you need to enable JavaScript to visit this website.

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പരാതിയുമായി ജേക്കബ് തോമസ്

കൊച്ചി- പാറ്റൂര്‍ കേസ് പരിഗണിച്ച രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമെതിരെ ഡിജിപി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കു പരാതി നല്‍കി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നും കേസിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നുമാണ് ആവശ്യം.  പരാതിയുടെ പകര്‍പ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുമയച്ചിട്ടുണ്ട്.

ഹൈക്കോടതി ജഡ്ജിമാരായ പി. ഉബൈദ്, ഏബ്രഹാം മാത്യു, ലോകായുക്ത പയസ് സി. കുര്യാക്കോസി എന്നിവര്‍ക്കെതിരെയാണു പരാതി. ചീഫ് സെക്രട്ടറി മുഖേനയാണു പരാതി നല്‍കിയത്. വിജിലന്‍സ് കേസുകള്‍ ജഡ്ജിമാര്‍ ദുര്‍ബലമാക്കിയെന്നു പരാതിയില്‍ പറയുന്നു. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു പല ഇടപെടലുകളുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
 

Latest News